2012, ജനുവരി 7, ശനിയാഴ്‌ച

സൌഹൃദസീമകള്‍....

വിരല്‍ത്തുമ്പിനാല്‍ മറിച്ചൊരു
പുസ്തത്താളുപോലെ
മറഞ്ഞുപോകുമോര്‍മ്മകളില്‍
മറിയാതെ, മറക്കാതെ നീ.

പരിഭവങ്ങളിലാണ്ടുപോകുന്നു
ഋതുക്കളിലലയുന്ന
എന്റെ ഹൃദയതുടിപ്പുകള്‍.

പാടാനാശിച്ച നിന്റെ വരികള്‍
എവിടെയൊക്കെയോ
ഉടക്കി നില്‍ക്കുന്നു.

പരിഭവങ്ങള്‍ക്കിടയില്‍
നീ ചൊല്ലിയ കവിതകളും
പതിയെ മൂളിയ രാഗങ്ങളും
അനുഭവങ്ങളുടെ വിതുമ്പലും
വേദനയേകുന്ന വിങ്ങലുമായി
നിദ്രയന്യമായ രാത്രികളില്‍,

പരസ്പരം നഷ്ട്ടപ്പെടുത്തുന്ന മൌനം
സ്പന്ദിയ്ക്കുന്ന ഓര്‍മകളില്‍
ഹൃദയവേദനയേകുന്നു.

അര്‍ഥങ്ങള്‍ തിരയുമ്പോള്‍
കാലബോധമില്ലാതെ
അവസ്ഥാന്തരങ്ങളിലെത്തുന്ന
പ്രണയത്തുടിപ്പിന്റെ മൂകത,

സൌഹൃദസീമകള്‍
ചിതലരിക്കരുതായിരുന്നു.......

2011, ഡിസംബർ 18, ഞായറാഴ്‌ച

ഒരു യാത്ര കൂടി..

കഥകളും കവിതകളും
പൂക്കുന്ന
ഓര്‍മകളില്‍
കനലെരിയുന്ന
സൗന്ദരൃം

നാളെയുടെ ,
ഇന്നലെകളിലെ
കാഴ്ചയില്‍
ഓര്‍മയിലുണരുന്ന
കുറെ ചിത്രങ്ങള്‍

ചട്ടയില്‍ ഒതുങ്ങിയതും
അതില്‍ കുടുതല്‍
ഒതുങ്ങാത്തതും,
ഒതുക്കുവാന്‍ ആകാത്തതും,

സ്മൃതിയുടെ അലകളില്‍
അലയുന്ന മനസ്സ്
എനിക്കറിയാതെ
പോകുന്ന ഞാന്‍

അകലങ്ങളിലേക്ക്
ഉതിരുന്ന മോഹങ്ങള്‍
ഹൃദയത്തിന്റെ
നോവുകളായി അലഞ്ഞു,

ഇനി സ്വപ്നങ്ങള്‍ക്ക് പുറകെ
കരിയില അനങ്ങാതെ
യാത്ര പോകേണ്ടിയിരിക്കുന്നു....
നിശബ്ദതയുടെ
മുഖപടം ഭേദിച്ച്
കാറ്റിന്റെ
ജനല്‍പാളി തുറന്നു
കാണാമറയത് നിന്നും ആരോ
മനസ്സിന്റെ
വാതായനങ്ങളിലേക്ക്
ഇര കോര്‍ത്ത ചുണ്ടയിടുന്നു

കനംവച്ചു കിടക്കുന്ന
ഇരുട്ടിന്റെ
ഇടവഴികളിലെവിടെയോ
നനഞ്ഞു ചിതറിയ
അക്ഷരക്കൂട്ടത്തെ
ഉണര്‍ത്താതെ
മൌനത്തിന്റെ
വീചികളിലുടെ
കരിന്തിരി കത്തിയ
മണ്‍ചിരാതുമായി
ഒരു യാത്ര കൂടി........

നിറക്കൂ ട്ടുകള്‍.....

കാത്തിരിപ്പിനു കാലപഴക്കം
തോന്നിയതേയില്ല,
നിറം മങ്ങിയിട്ടില്ലായിരുന്നു,
പിന്നിട്ട ഇടവഴികളിലേയ്ക്കൊന്നു
നോക്കിയപ്പോള്‍
പൊടിചിതറിയ കാല്‍പാടുകളില്‍
മൌനത്തിന്റെ നനവ്‌ .

പ്രണയത്തിരിച്ചറിവിനും
മുന്നേ തോന്നിയ ഇഷ്ട്ടങ്ങള്‍
നിറഭേദങ്ങളില്ലാതെ
മനസ്സില്‍ കൂട്ടിവച്ചിരിക്കുന്നു.

ഇടവേളയിലെപ്പോഴോ
പൊട്ടിയ കുപ്പിവളകളും
പെറുക്കിയ കുന്നിക്കുരുവും മഞ്ചാടിയും

പ്രണയമണികളില്‍ പുരട്ടിയ
വര്‍ണ്ണത്തിളക്കം,
പിന്നെപ്പിന്നെ ആ തിളക്കങ്ങളെ

അവളും തിരിച്ചറിയാതെ പോയി.

മഴത്തുള്ളികളില്‍ സ്വപ്നങ്ങളെ-
ചാലിച്ചാണ് ഉറങ്ങാന്‍ കിടന്നത്,
ദിശയറിയാ കിനാവുകള്‍ക്കിടയില്‍

നിലാകീറുകള്‍ പ്രണയഗന്ധവുമായിവന്നു
നിദ്രയെ തൊട്ടുതലോടിയുണര്‍ത്തി,
പ്രണയനിലാവള്ളികള്‍
പുണര്‍ന്നൊരെന്‍ ഹൃദയതാളം,
ഇനി സ്വപ്നങ്ങള്‍ക്ക് മെത്തവിരിയ്ക്കാന്‍
നിലാവിന്റെയൊരു തുണ്ട് കീറിയെടുക്കണം.

മരുഭൂവിലില്‍ പതംവരുത്തി
ചുടുനിശ്വാസങ്ങളുതിരുന്ന
കോണ്‍ക്രീറ്റ് കാടുകളില്‍
രാകിമിനുക്കിയ വെയിലിന്റെ
ഒരു ചീള് മടിയില്‍ കരുതിയിട്ടുണ്ട്....


പ്രണയത്തിന്റെ മായാനൂലിഴകള്‍
ഉണര്‍വില്‍ വീണ്ടുമൊരു ചിത്രം വരച്ചു,

ഓര്‍മ്മകളുടെ വരണ്ട മണ്ണിലൂടെ
നഷ്‌ടങ്ങളുടെ വരകള്‍ വീണൊരു ചിത്രം.

കാവിലെ സര്‍പ്പരൂപങ്ങളുമായി വന്ന
കാവിധാരിയുടെ ഭസ്മത്തട്ടില്‍ നിന്നും
നിന്റെ വിരലുകളെന്റെ
നെറ്റിമേല്‍ പതിഞ്ഞപ്പോഴും...
ആല്‍ത്തറയ്ക്കു മുന്നിലൊരു
മഴസന്ധ്യയില്‍ ചന്ദനം തൊടുവിച്ചപ്പോഴും
എന്റെ മിഴികളീറനണിഞ്ഞിരുന്നൊ.....

നിദ്രയുടെ എതോയാമങ്ങളില്‍
നാമ്പിട്ട നീര്‍കുമിളപോലുളള സ്വപ്നങ്ങള്‍,
മോഹങ്ങളുടെ അന്തകവിത്തുകള്‍,
കാപട്യത്തിന്റെ നിറക്കൂട്ടുകളോടെ
വീണ്ടുമൊരു നേര്‍കാഴ്ച .....

"സ്വപ്‌ന വാല്‍മീകം"

അവധി കൊടുത്തിരുന്നു
സ്വപ്നങ്ങള്‍ക്ക് ഞാന്‍ ,..
എന്നിട്ടും ഇന്നലെ കയറിവന്നു...
ഒരു ചിതലായി.....
ചിതലരിച്ച ഇലയായി...
തടികളെല്ലാം അരിച്ചരിച്ചു...
എന്നെ പൊതിഞ്ഞു
നിശ്ചലനാക്കിയിരിക്കുന്നു


ഒരു മങ്ങിയനിഴലായ്
അരികെ അവള്‍ നോക്കി
നില്‍ക്കുന്നു
പുഞ്ചിരിയോടെ
കണ്ണുകളില്‍ കുസൃതിയുടെ
തിളക്കം
ചിന്തകളില്‍ ഭ്രമിപ്പിക്കുന്ന
സംഗീതം
പുറത്തെ നിശബ്ദതയില്‍
ഓര്‍മ്മകളിലേക്കും
ഒരധിനിനിവേശം

ബുട്ടിട്ട കാലുകള്‍ ചവുട്ടിമെതിച്ച
വളപ്പൊട്ടുകളിലും ചന്ദനകുറിയിലും
എഴുതി ചേര്‍ത്തിരുന്ന
തിരിച്ചറിവിന്റെ
അടയാളങ്ങളും.താണ്ടി
പ്രണയത്തിലേക്കുമൊരു ചിതലരിപ്പ്

അടുത്ത ജന്മത്തില്‍
നിനക്ക്‌ പകരാന്‍
പെറുക്കിവച്ച സ്വപങ്ങളും,
രക്തവും മണ്ണും കൂട്ടികുഴച്ച
സ്വപ്ന വാല്മീകത്തിനുള്ളില്‍
ഈ നിമിഷത്തിലും
അറിയുന്നു നിന്റെ സാമിപ്യം


സ്വപ്നമേ
നീ വര്‍ണ്ണ ചെപ്പുടച്ചു
മടങ്ങുമ്പോള്‍
മൗനത്തിന്റെ കണ്ണുകളില്‍
നിലതെറ്റി വീണൊരു
അന്ധകാരത്തിലേക്ക്
വീണ്ടും ഞാനുണരുകയാണ് ...

2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

എന്റെ പ്രണയ മഴ...!

മഴ ,..
മത്തുപിടിപ്പിക്കുന്ന
ഒരു സ്വപ്നമാണെന്നും .
പ്രവാസത്തിലെ മഴയോര്‍മ്മകള്‍...;

മഴ അവള്‍ക്ക് ജീവനാണ്
മഴയുള്ള ചില രാത്രികളില്‍
പനിച്ചു വിറയ്‌ക്കുമ്പോഴും
ജാലകം തുറന്നു
മഴയുടെ സംഗീതത്തിനായി
കാതോര്‍ത്തിരിക്കാറുണ്ട്

ആ സ്നേഹ സംഗീതത്തിന്
നിറം പകരുവാന്‍
അവളെന്നെ വിളിക്കുമായിരുന്നു.....

ഒരിക്കല്‍ മാത്രമറിഞ്ഞ
അവളുടെ നനുത്ത
ചുംബനത്തിന്റെ
കുളിരിലേക്കാണ് അതെന്നെ
കൊണ്ട്പോകാറ്‌...

അവളുടെ അരികിലെക്കെത്തുന്നതും
നനഞ്ഞുകിടക്കുന്ന വയല്‍വരമ്പിലൂടെ
കൈകോര്ത്തു് നടക്കുന്നതും
ഒരുമിച്ച് നനയുന്നതും
സ്വപ്നം കാണാറുണ്ട്‌ ഞാന്‍ .


മനസ്സില്‍ ഒരിക്കലും
തോരാതെ പെയ്യുന്ന മഴ..,
രൌദ്രഭാവം ഒരിക്കലുമറിയാത്ത
എന്റെ പ്രണയ മഴ...!

2010, മേയ് 22, ശനിയാഴ്‌ച

സ്നേഹസൗഹൃദം അമൂല്യമായ ഒരു അനുഗ്രഹമാണ് .
മറ്റെന്തിനെക്കാളും ഈ നിധി വിലപ്പെട്ടതാണ്‌....
ഇതു വേര്‍പ്പെടുത്താന്‍ എളുപ്പമാണ്.
എന്നാല്‍ വിളക്കി ചേര്‍ക്കാന്‍ വളരെ പ്രയാസവും....
ഇതു നിഷേധിക്കുന്നവര്‍ മറ്റൊന്നിനും അര്‍ഹരല്ല
അവര്‍ കണ്ണ് തുറന്നു കാണുന്നത് നേര്‍കാഴ്ചയല്ല..

2010, മേയ് 21, വെള്ളിയാഴ്‌ച

ഹര്‍ത്താല്‍ ഒരു പ്രകൃതാചാരമോ?

പ്രതികരിക്കേണ്ട വിഷയങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട് . എന്നാല്‍ അതിലൊന്നും ഇടപെടാതെ 'സ്വന്തം കാര്യം സിന്ദാബാദ്' എന്ന രീതിയില്‍ നാം ഒരു സൈഡില്‍ക്കൂടി കടന്നുപോകാറാണു പതിവ്. പിന്നീടു അതിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളെല്ലാം അടിമകളേപ്പോലെ അനുഭവിക്കുകയും ചെയ്യും.
അതില്‍ പ്രധാനമായ ഒന്നാണ് ഹര്‍ത്താല്‍ .ദൈവത്തിന്റെ സ്വന്തം നാടെന്നു പറഞ്ഞുനടക്കുന്ന
നമ്മുടെ നാട്ടില്‍ നടക്കുന്ന സാധാരണക്കാരനെ ബാധിക്കുന്നഒരുസമരമുറ.ഹര്‍ത്താല്‍ പ്രാകൃതമായ ഒരു പ്രതിഷേധ മാര്‍ഗമായി മാറിയിരിക്കുന്നു.തുമ്മുന്നതിനും ചീറ്റുന്നതിനും മനുഷ്യ ജനതയെ മുഴുവനും ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ എന്നാ പ്രഹസനം .കേരളം ഹര്‍ത്താലുകളുടെ സ്വന്തം നാടാവുന്നു. ബന്ദുകള്‍ കൊണ്ട് ജനം പൊറുതി മുട്ടിയപ്പോഴാണ് 1997 ല്‍
കോടതി ഇടപെട്ട് ബന്ദ് നിരോധിച്ചത്.ബന്ദിനു പകരമായി എത്തിയ ഹര്‍ത്താല്‍ ബന്ദിന്റെ പൂര്‍ണസത്തയെ ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ മുന്നേറുന്നത്. ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും, വേണ്ടി നടത്തിയ സമര മുറകള്‍ക്ക് ഗുജറാത്ത് ഭാഷയില്‍ നിന്നും കടമെടുത്ത “ഹര്‍”‍ അഥവാ എല്ലാം എന്നും, “ഥാല്‍” അല്ലെങ്കില്‍ “ഥാലാ” എന്നാല്‍ അടക്കുക എന്നും അര്‍ഥം വരുന്ന വാക്കാണ് ഇന്ന് കേരളത്തിന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നതും ഇപോഴും ഇടക്ക് കെടുത്തുന്നതും. പക്ഷേ, ഗാന്ധിജിയുടെ കാലത്തെ ഹര്‍ത്താലുകള്‍ അണികളുമായി ചേര്‍ന്ന് ജോലികളും, കച്ചവടങ്ങളും എല്ലാം സമാധാനപരമായി ഉപരോധിക്കലായിരുന്നെങ്കില്‍, ഇന്ന് അതൊരു രക്ത രൂക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച്, ആഘോഷിക്കുകയാണ് ചെയ്യുന്നത്
ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ ഒരു ഹര്‍ത്താലും നടന്നിട്ടില്ല. സാധാരണ ഏതെങ്കിലും ഒരു ഈര്‍ക്കിലിപ്പാര്‍ട്ടി കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ അതിനോട് പേടിച്ച് സഹകരിക്കുക എന്നത് മലയാളികളുടെ ഒരു സ്വഭാവമായി കഴിഞ്ഞിരിക്കുന്നു ,ഹര്‍ത്താല്‍ ഉണ്ടെന്നു കേട്ടാല്‍ തന്നെ കടകളടച്ച് വ്യാപാരികളും ഓട്ടം നിര്‍ത്തി ബസുടമകളും മറ്റു വാഹനങ്ങളും പിന്തുണയുമായെത്തും. കടകള്‍ക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം ഭയന്നാണ് ഇവര്‍ പിന്‍തിരിയുന്നത്. നിസാര കാരണങ്ങള്‍ക്കു പോലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നടപടി കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം ലഭിക്കുന്നതായി തോന്നുന്നില്ല. വിലപ്പെട്ട ഒരു ദിവസം നഷ്ടമാകുന്നത് മിച്ചം. സ്കൂളുകളില്‍ അധ്യയന ദിവസം നഷ്ടപ്പെടുന്നതും ഓഫിസുകളില്‍ എത്താനാകാതെ ജീവനക്കാര്‍ അവധി ആഘോഷിക്കന്നതും മാത്രമാണ് ഹര്‍ത്താല്‍ കൊണ്ടുണ്ടാകുന്ന പ്രയോജനം.ഹര്‍ത്താല്‍ ഒരു മുനയൊടിഞ്ഞ സമരമാണ്‌. പണ്ട്‌ ഹര്‍ത്താല്‍ നടത്തണമെങ്കില്‍ അതിന്‌ ആഹ്വാനം ചെയ്യണം, കേവലം ഒരു ഡസന്‍പേര്‍ തികച്ചുമില്ലാത്ത സംഘടനകള്‍ക്കുപോലും ഇവിടെ ഏതു സമയത്തും ഹര്‍ത്താല്‍ നടത്താമെന്ന്‌ മാത്രമല്ല, അത്യപൂര്‍വ വിജയവുമാക്കാന്‍ ഒരു പ്രയാസവുമില്ല. ഹര്‍ത്താല്‍ ആചരിക്കാന്‍ പോകുന്ന വിവരം ഒരു തുണ്ടുകടലാസില്‍ എഴുതി പത്രം ഓഫീസുകളില്‍ എത്തിക്കുന്ന ജോലി മാത്രമേ അതിന്റെ സംഘാടകര്‍ ഏറ്റെടുക്കേണ്ടതുള്ളൂ .എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് പണ്ട് നടന്നിരുന്ന ബന്ദിനെ കുറിച്ചാണ്.അന്ന് നാടിന്റെ വലിയ വലിയ പ്രശ്നങ്ങള്ക്കുനേരെ ഭരണാധികാരികളുടെ ശ്രദ്ധ തിരിക്കാനും ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധം രേഖപ്പെടുത്താനുമെല്ലാം ഹര്ത്താലും പണിമുടക്കുമെല്ലാം നടത്തിയിരുന്നു വര്‍ഷത്തില്‍ ഒന്നോ മറ്റോ.എന്നാല്‍ ഇന്നു നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും ഹര്‍ത്താല്‍ നടതുന്നുന്നു . അന്ന് മാസങ്ങള്‍ക്ക് മുന്ന് തന്നെ അതിന്റെ പ്രചരണം തുടങ്ങിയിരിക്കും ചുവരെഴുത്തും പോസ്റെരുമെല്ലാം മാസങ്ങള്‍ക്ക് മുന്നേ തന്നെ കാണുവാന്‍ കഴിയും.സന്ധ്യ സമയങ്ങളില്‍ പന്തംകൊളുത്തി പ്രകടനവും , മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ നടത്തണം. കടകളില്‍ കയറിയിറങ്ങി പറയണം. എന്നിട്ടും ഹര്‍ത്താലിന്‌ കടകള്‍ തുറക്കുന്നവരുടെ അടുത്ത്‌ ജാഥയായി ചെന്ന്‌ കട അടപ്പിക്കണം. ഇത്രയും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവസരം ഹര്‍ത്താല്‍ പണ്ട്‌ നല്‍കിയിരുന്നു. ഇന്ന്‌ ഒരൊറ്റ പ്രസ്‌താവന മതി. അതോടെ ഹര്‍ത്താലിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞു. എല്ലാവരും മീനും കോഴിയും വാങ്ങി സുഖമായി വീട്ടിലിരുന്ന്‌ ഹര്‍ത്താല്‍ ആഘോഷിക്കുന്നു. അണികളെ തെരുവിലിറക്കി അനീതിക്കെതിരെ പോരാടുന്ന സമരമാര്‍ഗമല്ല അണികളെ വീട്ടിലിരുത്തി മടി പിടിപ്പിക്കുന്ന സമരമാണ്‌ ഹര്‍ത്താല്‍. രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമര ഗവേഷണ ശാലകള്‍ കാലഘട്ടത്തിന്‌ അനുയോജ്യമായ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കണം..ഏത് ഈര്‍ക്കില്‍ പാര്‍ട്ടി പ്രഖ്യാപിച്ചാലും പൂര്‍ണ വിജയമാകുമെന്നാണ് കേരളത്തിന്റെ പ്രത്യേകത. നീര്‍ക്കോലി കടിച്ചാലും വിഷം ഉള്ള കാലമായതുകൊണ്ട് എന്തിനാണ് ഒരു പൊല്ലാപ്പിന് നില്‍ക്കുന്നത്..
ഹര്‍ത്താലുകള്‍ എല്ലാം ഒരേ പോലെ ആണ്.. ഹര്‍ത്താല്‍ ഭാഗികം പൂര്‍ണ്ണം ..അങ്ങിങ് അക്രമം .എല്ലാകഴിഞ്ഞ് ഒരു പ്രസ്താവന – “ ഹര്‍ത്താല്‍ വിജയകരമായിരിന്നു! “ എന്ത് വിജയം? പെട്രോള്‍ വില കുറഞ്ഞോ? പുസ്തകം പിന്‍വലിച്ചോ? വിലക്കയറ്റം ഇല്ലാതായോ? നമ്മള്‍ ഇതു ചിന്തിക്കേണ്ട ഒരു വിഷയമാണ്‌.എത്ര നഷ്ട്ടം വരുതിവചിട്ടാണ് നമ്മള്‍ ഈ സമരത്തിനിരങ്ങുന്നത് എന്താണ് നമ്മുക്കുണ്ടായ നേട്ടം .ഏതെങ്കിലും ഒരു കാര്യം ഇന്നത്തെ കാലത്തേ ഈ ഒരു ദിവസത്തെ സമരം കൊണ്ട് നമ്മുക്ക് ഉണ്ടായിട്ടുണ്ടോ?ഇല്ല! പിന്നെന്ത് വിജയം? ജനജീവിതം തടസപ്പെടുത്തുന്നതില്‍ വിജയിച്ചു! പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ വിജയിച്ചു! കോടിക്കണക്കിന് രൂപ സര്‍ക്കാറിന് നഷ്ടം ഉണ്ടാക്കുന്നതില്‍ വിജയിച്ചു!
പിന്നെ , പൊതു ജനം കഴുത ആണെന്ന് തെളിയിക്കുന്നതിലും വിജയിച്ചു. പിന്നെ ഉണ്ടായതു നിരവധി കുടുംബങ്ങള്‍ അനാഥമായി.ഭര്‍ത്താവു നഷ്ട്ടപെട്ട ഭാര്യ,അച്ഛന്‍ നഷ്ട്ടപെട്ട കുട്ടികള്‍ ,കത്തിച്ചു ചാബലാക്കിയ വീടുകള്‍ അങ്ങിനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക .അക്രമിക്കപ്പെട്ടവരുടെ മാനസ്സികമായ നഷ്ടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും വിലയിടാനാവില്ലെങ്കിലും സാമ്പത്തിക നഷ്ടങ്ങള്‍ക്കു ഹര്‍ത്താലിനു ആഹ്വാനം ചെയ്ത പാര്‍ട്ടിക്കു ഉത്തരവാദിത്ത്വം ഉണ്ട്, അത് വാങ്ങിക്കൊടുക്കാന്‍ ഗവണ്‍മെന്‍റിനാകുന്നില്ലെങ്കില്‍ ഗവണ്‍മെന്‍റെ സ്വയം അത് കൊടുത്ത് വീട്ടേണ്ടതുണ്ട്, കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ്തത്ത്വം കൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ കടമായാണ്. പൗരാവകാശങ്ങള്‍ പാടേ ചവിട്ടിമെതിച്ചും നീതിന്യായ കോടതികളുടെ ഉത്തരവുകള്‍ കാറ്റില്‍ പറത്തിയും വീണ്ടും വീണ്ടും ഹര്‍ത്താല്‍ ആചരണങ്ങള്‍ കടന്നു പോകുന്നു
ജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ജനജീവിതത്തെ ദുരിതത്തിലാക്കുന്ന ഹര്‍ത്താലുകളുമായി മുന്നോട്ടു പോകുന്നത് ആശ്വാസ്യകരമാണോ എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലുകള്‍ക്ക് യാതൊരു കുറവുമില്ല താനും.വര്‍ഷങ്ങള്‍ക്കു മുന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നേതാവായ ശ്രീ എം എം ഹസ്സന്‍ ഹര്ത്താലിനെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ ഒരു ഇടതുപക്ഷ കമ്മുനിസ്റ്റ്‌ പാര്‍ട്ടി മെമ്പറായ എനിക്ക് വളരെ സന്തോഷം തോന്നി.അത് മാത്രമല്ല അദ്ദേഹം ഉപവാസവും നടത്തി ഒപ്പം കുറെ ഖദര്‍ധാരി നേതാക്കളും,ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍ എന്ന് തോന്നി പോയി.അതോടൊപ്പം ഒരു സംശയവും ഉയര്‍ന്നുവന്നിരുന്നു കോണ്‍ഗ്രസ്‌ അല്ലെ പ്രയോഗികമാകുമോ എന്നും.കഴിഞ്ഞ വര്ഷം മെയ്‌ മാസത്തില്‍ പ്രവാസിയായ ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ ലാവ്‌ലിന്‍ പ്രശനത്തിന്റെ പേരില്‍ ഹര്‍ത്താല്‍,ഞാന്‍ ഞെട്ടിപ്പോയി നടത്തിയത് മറ്റാരുമല്ല ഹര്ത്താലിനെതിരെ പട്ടിന്നികിടന്നവര്‍ തന്നെ എന്തൊരു വിരോധാഭാസം അല്ലെ?,ആ ഹര്‍ത്താല്‍ ദിനത്തില്‍ എനിക്ക് വ്യക്തമായി ഇതിന്റെ ദോഷങ്ങള്‍ മുഴുവന്‍ അനുഭവിക്കുന്നത് സാധാരണക്കാ ര്‍മാത്രമാനെന്നു.പാവപെട്ടവര്‍ സഞ്ചരിക്കുന്ന വാഹങ്ങളായ ബസ്സ്‌ ,ടാക്സി ,ഓട്ടോ റിക്ഷ ഇതെല്ലാം തടയുന്നു
എന്നാല്‍ പ്രൈവറ്റ് വാഹനങ്ങള്‍ യാതൊരു വിലക്കുകളുമിലാതെ യധേഷ്ട്ടം തലങ്ങും വിലങ്ങും പായുന്ന കാഴ്ച , ഇതില്‍ നിന്നെല്ലാം നാം എന്താണ് മനസിലാകേണ്ടത് ഈ ഹര്‍ത്താല്‍ പാവപെട്ടവന്‍ മാത്രം അനുഭവിക്കുവാന്‍ ഉള്ളതാണെന്ന് അല്ലെ.അവന്റെ യാത്ര അനലോ മുടക്കേണ്ടത്‌.കാരണം ഇങ്ങിനെയുള്ളവര്‍ ഏതു പ്രശ്നങ്ങള്‍ മാറ്റിവച്ചും വോട്ടു നല്ക്കുന്നവരാണല്ലോ. ഇതുപോലെയുള്ള ജനദ്രോഹ സമരങ്ങളില്‍ നിന്നും രാഷ്ട്രിയ പാര്‍ടികളും സംഘടനകളും ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്.ഇടക്കിടെ നമ്മള്‍ അനുഭവിക്കുന്ന മിന്നല്‍ സമരങ്ങള്‍,ബസ്‌ സമരം, വഴി തടയല്‍ ,ഇതൊക്കെ നിയമം മുലം നിരോധിക്കെണ്ടാതാകുന്നു.തൊഴിലാളികള്‍ക്ക് പണിമുടക്കാന്‍ അവകാശമുള്ളതു പോലെ തന്നെ മറ്റുള്ളവര്‍ക്കു സഞ്ചരിക്കാനുള്ള അവകാശം ഈ ഇന്ത്യ മഹാരാജ്യത്ത് ഇല്ലേ? അതെന്തിനു തടയുന്നു
ഹര്ത്താലിന്റെ നേട്ടങ്ങളും കോട്ടങ്ങളും ചര്ച്ചചെയുവാന്‍ അവര്‍ തയ്യാരകേണ്ടിയിരിക്കുന്നു.ഈ സമര രീതികൊണ്ട് എന്തിനുവേണ്ടിയാണോ സമരം നടത്തുന്നത് അത് ജനം അറിയുന്നു എന്ന്
ഈ സമരമുരയെ ന്യായികരിക്കുന്നവര്‍ പറയുന്നു.ഏതു ഹര്‍ത്താലും വീണുകിട്ടുന്ന അവധിദിനമായി കണക്കാക്കാന്‍ ശീലിച്ചുകഴിഞ്ഞ മലയാളികള്‍ ഹര്‍ത്താലിനാധാരമായ കാര്യകാരണങ്ങള്‍ അന്വേഷിക്കാറില്ല. ഹര്‍ത്താലിനോട്‌ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും പുലര്‍ത്തിപ്പോരുന്ന ഈ നിസ്‌സംഗ സമീപനം വലിയൊരളവില്‍ മറ്റൊരിടത്തും കാണാത്തതരത്തില്‍ അടിക്കടി ജനജീവിതം നിശ്‌ചലമാക്കാന്‍ ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക്‌ അവസരം നല്‍കുന്നു. പന്ത്രണ്ട് മണിക്കൂര്‍ കേരളത്തിലെ ജനങള്‍ക്ക് സ്വന്തം നാട്ടില്‍ ഇങനെയൊരു ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കേണ്ടി വരമെന്നോര്‍മിപ്പിക്കുന്നതും അല്പ്ം സ്വല്പ്ം വെള്ളം കുടിപ്പിക്കുന്നതുമായ ഒരവസരമായെ എന്റെ കണ്ണുകളിലൂടെ ഹര്‍ത്താലിനെ കാണുവാന്‍‍ സാധിക്കുന്നുള്ളൂ...
ഹര്‍ത്താലുകള്‍ പ്രഖ്യാ‍പിച്ച്‌ നിര്‍ബന്തമായ്,കടയടപ്പിക്കാനും വാഹനം തടയാനും പുറത്തിറങ്ങുന്ന ഹര്‍ത്താല്‍ നേതാക്കളെയും, പ്രചാരകരെയും അറസ്റ്റു ചെയ്ത് ജനജീവിതത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നമ്മുടെ സര്‍ക്കാരുകള്‍ ധാര്‍മ്മിക ശക്തിയില്ലാതെ പകലുറങ്ങുംപ്പോള്‍ , നിയമം സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തുവാന്‍ മാത്രം പഴുതു നോക്കിനടക്കുന്ന ഈ വവസ്ഥിതിയില്‍ ... അരങ്ങ് ജനദ്രോഹ ശക്തികള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് നമുക്ക് മാളങ്ങളിലേക്ക് ഉള്‍വലിയാം ! ജയ് ഹര്‍ത്താല്‍